ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു 

0 282

ഫോസ്റ്റര്‍ കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു 


  സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ ശ്രദ്ധയും പരിരക്ഷയും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിക്കുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധയും, കുടുംബങ്ങളില്‍ നിന്നും ആര്‍ജിക്കേണ്ട പ്രത്യേക മാനുഷിക വിനിമയങ്ങളും നല്‍കി അവരെ ചേര്‍ത്തു നിര്‍ത്താന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ല ശിശുസംരക്ഷണ യൂണിറ്റും ശിശു വികസന സമിതിയും സംയുക്തമായി നടത്തുന്ന പദ്ധതിയിലേക്ക് താല്‍പര്യമുള്ള വ്യക്തികള്‍, ദമ്പതികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സപ്തംബര്‍ ഏഴിന്  വൈകിട്ട് അഞ്ച്  മണിക്ക് മുമ്പായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, റൂം നമ്പര്‍ എസ് 6, തലശ്ശേരി- 670104 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0490 236199, 9645443653.