കര്‍ണാടകത്തില്‍ നിന്ന് വനത്തിലൂടെ ഒളിച്ചെത്തിയ എത്തിയ നാല് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

0 1,182

കര്‍ണാടകത്തില്‍ നിന്ന് വനത്തിലൂടെ ഒളിച്ചെത്തിയ എത്തിയ നാല് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കിലും കര്‍ണാടകയില്‍ നിന്നുള്ള മലയാളികള്‍ വനത്തിലൂടെ ഇപ്പോഴും നടന്നുവരുന്നു.വന്യജീവികളുടെ ഭീഷണി കാര്യമാക്കാതെ വനത്തിലൂടെ അതിര്‍ത്തികടന്നെത്തിയ നാലുപേരെ പൊലിസ് പിടികൂടി നിരീക്ഷണത്തിലാക്കി.കിലോമീറ്ററുകള്‍ നടന്നും പുഴനീന്തിക്കടന്നുമാണ് ഇവരെത്തിയത്.

പൊലിസിന്റെ കണ്ണുവെട്ടിച്ച്‌ കടക്കാനായിരുന്നു പദ്ധതിയെങ്കിലും നടന്നില്ല. പേരാവൂര്‍ സ്വദേശികളായ മൂന്നുപേരും ഇരിട്ടി സ്വദേശിയായ ഒരാളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ‌പിടിയിലായവരെ അതിര്‍ത്തിയില്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി.തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.