കണ്ണൂർ ജില്ലയിൽ നാല് പുതിയ ഹോട്ട് സ്പോട്ടുകൾ

0 635

കണ്ണൂർ ജില്ലയിൽ നാല് പുതിയ ഹോട്ട് സ്പോട്ടുകൾ

കണിച്ചാർ,കോളയാട്, കതിരൂർ,ചെങ്ങളായി എന്നീ പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകൾ
ഹോട്ട് സ്പോട്ട് പഞ്ചായത്തുകളുടെ പട്ടികയിൽ നിന്ന് വ്യാഴാഴ്ച ഒഴിവാക്കപ്പെട്ട കോളയാട് പഞ്ചായത്ത് വെള്ളിയാഴ്ച മുതൽ വീണ്ടും ഹോട്സ്പോട്ട് ലിസ്റ്റിൽ

കണ്ണൂരിലെ രോഗബാധിതരിൽ 15% സ്ത്രീകളും 85% പുരുഷന്മാരുമാണ്. ഇവരുടെ പ്രായം പരിശോധിച്ചതിൽ 6 വയസ്സിനും 15 വയസ്സിനും ഇടയിൽ 4 പേരും 16നും 35നും ഇടയിൽ 55 പേരും 36 നും 59 നും ഇടയിൽ 43 പേരും 60നും 80 നും ഇടയിൽ 7 പേരും 81 നും 90 നും ഇടയിൽ 2 പേരുമുണ്ട്. 72% ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ടെസ്റ്റ് ചെയ്തവരാണ് ,32% മാണ് ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് വിധേയമായവർ.വിദേശത്ത് നിന്നു വന്നവരിൽ കൂടുതലും Sales ജോലിയിലുള്ളവർ, സന്ദർശക വിസയിൽ പോയവർ, ബിസിനസ്സ് ആവശ്യങ്ങൾക്ക് പോയവർ എന്നിവരാണ് .സ്ത്രീകളിൽ ഭൂരിഭാഗവും വീട്ടമ്മമാരാണ്

എല്ലാ പോസിറ്റിവ് കേസ്സുകളുടേയും സോഴ്സ് കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണമൊഴികെ വിദേശം ആന്നെന്നതും ഒരെണ്ണം മാത്രo നിസാമുദ്ദീനിൽ നിന്നുള്ളതാണെന്നതും കണ്ടെത്തിയിട്ടുണ്ട്.