ഫാ. സ്റ്റാന്‍ സ്വാമിയെ ഭീകരവാദ കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാനാവാത്തത് : കെ സി വൈ എം താമരശ്ശേരി രൂപത സമിതി

0 493

ഫാ. സ്റ്റാന്‍ സ്വാമിയെ ഭീകരവാദ കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാനാ വാത്തത് : കെ സി വൈ എം താമരശ്ശേരി രൂപത സമിതി

 

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗങ്ങൾക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ 2018-ലെ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്യുകയുണ്ടായി. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എണ്‍പത്തിമൂന്നു വയസ്സുകാരനും രോഗിയുമായ അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദീകനെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചതിന് അനുബന്ധമായി അന്വേഷണ സംഘം കാണിച്ച രേഖകള്‍ വ്യാജമാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരേന്ത്യയില്‍ പിന്നോക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റ്. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലാകുന്ന പതിനാറാമത്തെ ആളാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഫാ. സ്റ്റാന്‍ സ്വാമി.

ഇത്തരം ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതു സമൂഹം രംഗത്തുവരണമെന്നും.. അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നത് കൊണ്ട് പ്രവർത്തനങ്ങളിൽ അവസാനിപ്പിച്ച് പിൻതിരിയുമെന്ന് വർഗീയശക്തികൾ കരുതേണ്ടത് ഇല്ലെന്നും… പറ കൊണ്ട് മൂടി വെച്ചാലും പ്രകാശം പുറത്തു വരും.. ഫാദർ സ്റ്റാൻ സ്വാമിക്ക് നീതി ലഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു…