ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

0 455

 

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിച്ചെന്നും, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപണത്തിലുണ്ട്. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്.