ഫ്രറ്റേണിറ്റി മൂവ്മെൻറ് ഡി.ഡി.ഇ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

0 443

ഫ്രറ്റേണിറ്റി മൂവ്മെൻറ് ഡി.ഡി.ഇ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു :  –

 

 

കണ്ണൂർ : പാഠപുസ്തകങ്ങളില്ലാതെ വിദ്യാർത്ഥികൾ; സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കുക എന്നാവശ്യപ്പെട്ട്  ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ഡി.ഡി.ഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

 

കണ്ണൂർ  ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌   ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി  ഷബീർ എടക്കാട്  ഉദ്ഘാടനം ചെയ്തു. യാതൊരു  മുന്നൊരുക്കവും കൂടാതെ ഗവൺമെൻറ്  നടത്തുന്ന ഓൺലൈൻ ക്ലാസുകൾ ,  പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്തതിനാൽ വിദ്യാർഥികൾക്ക്  വെറും പ്രഹസനമായി  മാറുകയാണ്. മുഴുവൻ വിദ്യാർഥികൾക്കും  ആവശ്യമായ  പാഠപുസ്തകങ്ങൾ എത്രയും വേഗം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ജില്ലയിലെ  ഉപ വിദ്യാഭ്യാസ ജില്ലകളിൽ ഇനിയും പാഠപുസ്തകങ്ങൾ എത്തിയിട്ടില്ലെന്നും എത്രയും പെട്ടന്ന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി മശ്ഹൂദ് കെ.പി, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി റാനിയ സുലൈഖ, അഴീക്കോട് മണ്ഡലം കൺവീനർ തസ്ലീം പാപ്പിനിശ്ശേരി എന്നിവർ സംസാരിച്ചു.ഷഹീൻ കരിവെള്ളൂർ, ഖദീജ വളപട്ടണം, ഇഹ്സാൻ റഹ്മാൻ എന്നിവർ നേതൃത്വം നൽകി