മറ്റൊരു പുരുഷനുമായുള്ള സൗഹൃദം:യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തലമൊട്ടയടിച്ച്, ചെരുപ്പ് മാല തൂക്കി നടത്തിച്ചു

0 977

മറ്റൊരു പുരുഷനുമായുള്ള സൗഹൃദം:യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തലമൊട്ടയടിച്ച്, ചെരുപ്പ് മാല തൂക്കി നടത്തിച്ചു

 

മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തെ തുടര്‍ന്ന് യുവതിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും തല മൊട്ടയടിച്ചും കഴുത്തില്‍ ചെരുപ്പ് മാല തൂക്കി ബന്ധുക്കള്‍ നാടുമുഴുവന്‍ നടത്തിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. 37കാരിയായ യുവതിക്കും 40 കാരനായ യുവാവിനുമാണ് ദുരനുഭവമുണ്ടായത്. രണ്ട് മാസം മുമ്പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. പിന്നീട് യുവതിയെ സുഹൃത്തായ യുവാവ് പല കാര്യങ്ങളിലും സഹായിച്ചു. ഇതില്‍ എതിര്‍പ്പുണ്ടായിരുന്ന ബന്ധുക്കളാണ് ഇരുവരെയും അപമാനിച്ചതെന്ന് യുവതി ആരോപിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരാണ് യുവതിയെയും യുവാവിനെയും ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പങ്കുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. എഫ്‌ഐആറില്‍ എട്ട് പ്രതികളുടെ പേരാണ് ഉളള്ളത്.