കേളകം: കുടിയിറക്ക് വിരുദ്ധ സമരനായകൻ ഫാ.വടക്കന്‍ ജന്മ ശതാബ്ദി ആഘോഷങ്ങൾ കേളകത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചന യോഗം കേളകം വ്യാപാരഭവനിൽ ജോയ് സെബാസ്റ്റ്യൻ ഓരത്തേൽ അദ്യക്ഷത വഹിച്ചു. സെന്റ് തോമസ് പള്ളി വികാരിഫാ.വർഗീസ് പടിഞ്ഞാറെക്കര ഉദ്ഘാടനം നടത്തി. ഫാ.തോമസ് കീഴാരത്തിൽ, ബാബു ചിറയിൽ പകലോമറ്റം, ജോർജ്കുട്ടി മുക്കാടൻ ,മാത്യു. എം. കണ്ടത്തിൽ, ജോർജ്കുട്ടി വാളുവെട്ടിക്കൽ, വി.ആർ.ഗിരീഷ്,
വർഗീസ് ജോസഫ്, എസ് .ടി .രാജേന്ദ്രൻ മാസ്റ്റർ ,ജോയി ജോസഫ്,തോമസ് കളപ്പുര, റോഡ്‌നി കാസ്റ്റലിനോ, അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.