ഇന്ധനവില വർദ്ധനവ്: തിരുനെല്ലിയിലെ ഏക പെട്രോൾ പമ്പ് അടച്ച് പൂട്ടി

0 248

തിരുനെല്ലി: സംസ്ഥാനത്ത് ഡീസൽ-പെട്രോൾ വില വർദ്ധിക്കുകയും സെസ്സ് ഏർപ്പെടുത്തുകയും ചെയ്തതോടെ  പെട്രോൾ പമ്പ് അടച്ച് പൂട്ടി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തോൽപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ഏക പെട്രോൾ പമ്പാണ് പ്രതിസന്ധിയെ തുടർന്ന് അടച്ച് പൂട്ടിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ കീഴിലുള്ള പമ്പ് അടച്ച് പൂട്ടിയതോടെ പ്രദേശത്തെ വാഹന ഉടമകൾ കർണ്ണാടകയിലെ കുട്ടത്തോ അല്ലെങ്കിൽ കാട്ടിക്കുളത്തോ പോയി ഇന്ധനം നിറക്കുകയാണിപ്പോൾ.

തോൽപ്പെട്ടി പമ്പിൽ നിന്നും രണ്ട് കിലോ മീറ്റർ മാത്രം അകലെയുള്ള കർണ്ണാടക കുട്ടത്ത് പെട്രോൾ ലിറ്ററിന് തോൽപ്പെട്ടിയേക്കാൾ എട്ട് രൂപയുടെ വില വ്യത്യാസം വന്നതോടെ വലിയൊരു വിഭാഗം ആളുകൾ ഇന്ധനം നിറക്കാൻ കുട്ടത്തെ പമ്പിനെ ആശ്രയിച്ചിരുന്നു. ഇതോടെ തോൽപ്പെട്ടിയിലെ പമ്പ് പ്രതിസന്ധിയിൽ ആവുകയും അടച്ച് പൂട്ടാൻ നിർബന്ധിതരാവുകയുമായിരുന്നു.