കൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്നു രൂ​പ​ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ര​ണ്ടാ​യി​രം കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം?

കൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്നു രൂ​പ​ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ര​ണ്ടാ​യി​രം കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം?

0 62

കൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്നു രൂ​പ​ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ര​ണ്ടാ​യി​രം കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​നം?

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ മൂ​ലം ന​ടു​വൊ​ടി​ഞ്ഞ ജ​ന​ത്തി​ന് ഇ​രു​ട്ട​ടി ന​ല്‍​കി ഇ​ന്ധ​ന​വി​ല കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് മൂ​ന്നു രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് മൂ​ന്നു രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ കേ​ന്ദ്രം വി​ജ്ഞാ​പ​ന​മി​റ​ക്കി. രാ​ജ്യാ​ന്ത​ര​വി​പ​ണി​യി​ല്‍ ക്രൂ​ഡോ​യി​ല്‍ എ​ക്കാ​ല​ത്തേ​യും കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രി​ക്കു​മ്ബോ​ഴാ​ണ് വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്കം. തീ​രു​വ വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ര​ണ്ടാ​യി​രം കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് കേ​ന്ദ്രം ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. എ​ണ്ണ​യു​ടെ പ്ര​ത്യേ​ക തീ​രു​വ ര​ണ്ടു രൂ​പ​യും റോ​ഡ് സെ​സ് ഒ​രു രൂ​പ​യു​മാ​യാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല 64 ഡോ​ള​ര്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് 31 ഡോ​ള​റാ​യി താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി എ​ണ്ണ വി​ല കു​റ​യ്ക്കാ​ന്‍ ക​മ്ബ​നി​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല. ജ​നു​വ​രി​യി​ലെ വി​ല​യി​ല്‍​നി​ന്ന് ഏ​ക​ദേ​ശം ആ​റു രൂ​പ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2005-06 ല്‍ ​അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല ബാ​ര​ലി​ന് 35 ഡോ​ള​റാ​യി​രു​ന്ന സ​മ​യ​ത്ത് രാ​ജ്യ​ത്ത് പെ​ട്രോ​ളി​നു 57 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​സം​സ്കൃ​ത എ​ണ്ണ വി​ല ബാ​ര​ലി​ന് 31 ഡോ​ള​റാ​യി കു​റ​ഞ്ഞി​ട്ടും എ​ഴു​പ​ത് രൂ​പ‍​യ്ക്കു മു​ക​ളി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. എ​ണ്ണ ക​മ്ബ​നി​ക​ള്‍​ക്ക് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം ന​ല്‍​കി​യ​തി​നു ശേ​ഷം എ​ണ്ണ വി​ല കൂ​ടു​മ്ബോ​ള്‍ ആ​നു​പാ​തി​ക​മാ​യി വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന ക​മ്ബ​നി​ക​ള്‍ കു​റ​യു​മ്ബോ​ള്‍ അ​റി​ഞ്ഞ​മ​ട്ട് കാ​ണി​ക്കാ​റി​ല്ല. കേ​ന്ദ്ര​മാ​ക​ട്ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​തെ മാ​റി​നി​ല്‍​ക്കു​ക​യും വി​ല കു​റ​യു​മ്ബോ​ള്‍ നി​കു​തി വ​ര്‍​ധി​പ്പി​ച്ച്‌ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​ണ്.