“ഗെയിം ഓൺ” ഉദ്ഘാടനം ചെയ്തു

0 317

 

കൊമ്മയാട്:”ഗെയിം ഓൺ” സമ്പൂർണ കായിക പരിശീലന പരിപാടി കൊമ്മയാട് സെന്റ്.സെബാസ്റ്റിയൻസ് യു.പി.സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ:ജോസ് കപ്യാരുമല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ തോമസ് പൈനാടത്ത്,പ്രധാനാധ്യാപൻ ജോർജ്ജ്.സി.വി, പി.ടി.എ.പ്രസിഡണ്ട് ജിതേഷ്കൊ ച്ചുനിരവത്ത്, പി.ടി.എ.വൈസ് പ്രസിഡണ്ട് നൗഷാദ് എഴുത്തൻ,ബീന ജോസഫ്,ഷൈനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള കായിക ഇനങ്ങളിൽ പരിശീലനവും അവസരങ്ങളും നൽകുന്ന പരിപാടിയാണ് ”ഗെയിം ഓൺ”. പുതിയ സ്പോർട്സ് കോർണറും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.കൊമ്മയാടിന്റെ കായികപാരമ്പര്യം തിരികെ പിടിക്കാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവരവർക്ക് ഇഷ്ടമുള്ള ഗെയിമുകൾ പരിശീലിക്കുന്നതിനും ദൈനംദിനം കളികളിൽ ഏർപ്പെടുന്നതിനും ഉള്ള കളിയുപകരണങ്ങൾ അധ്യാപകർ ചേർന്ന് ഒരുക്കി.ഷട്ടിൽ ബാറ്റ്മിന്റൺ കോർട്ടുകൾ,സെവൻസ് ഫുട്ബാൾ കോർട്ട്,ആധുനിക സംവിധാനത്തോടുകൂടിയ ക്രിക്കറ് പിച്ച്,വ്യക്തിഗത പരിശീലനത്തിനായി വിവിധ പരിശീലന സാമഗ്രികൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.മധ്യവേനൽ അവധിക്കാലത്ത് വിവിധ ബാച്ചുകളിലായി കുട്ടികൾക്ക് ബാറ്റ്മിന്റൺ,ഫുട്ബോൾ,വോളിബാൾ,ക്രിക്കറ്റ്,എന്നിവയിൽ വിദഗ്ധർ പരിശീലനം നൽകും.