ഗാന്ധി ജയന്തി: കല്‍പ്പറ്റ നാരായണന്‍ പ്രഭാഷണം നടത്തും

0 147

ഗാന്ധി ജയന്തി: കല്‍പ്പറ്റ നാരായണന്‍ പ്രഭാഷണം നടത്തും

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാതല ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഓണ്‍ലൈന്‍ വഴി ഗാന്ധിയന്‍ മൂല്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ (ഒക്ടോബര്‍ 2) വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രഭാഷണം ലഭ്യമാകും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് യു.പി തല വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രസംഗ മത്സരത്തിനും പൊതു വിഭാഗത്തിനുള്ള ചിത്രരചനാ മത്സരത്തിനുമുള്ള എന്‍ട്രികള്‍ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് 6 വരെ 8848991460 എന്ന വാട്ട്‌സാപ് നമ്പറില്‍ സ്വീകരിക്കും. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വയനാട് ഡയറ്റ് ജില്ലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ‘ഗാന്ധിസ്മൃതി’ സംഘടിപ്പിക്കുന്നു. പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ‘ഗാന്ധി എന്റെ അപ്പൂപ്പന് ‘ എന്ന ആശയത്തിലൂന്നി എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് കഥ, കവിത, ചിത്രരചന എന്നിവയും ‘എന്റെ ഗാന്ധി, എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനയും നടത്തും. ‘ആഗോളവല്‍ക്കരണ കാലത്തെ ഗാന്ധിയന്‍ ചിന്തകള്‍ ‘ എന്ന വിഷയത്തിലാണ് അധ്യാപകര്‍ക്കായുള്ള ഉപന്യാസ രചന. ഉപന്യാസങ്ങള്‍ 7 പേജില്‍ കവിയരുത്. രചനകള്‍, ഒക്ടോബര്‍ 15നകം പ്രിന്‍സിപ്പല്‍ , ഡയറ്റ് സുല്‍ത്താന്‍ ബത്തേരി എന്ന വിലാസത്തിലോ dietwayanadacademic@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ലഭിക്കണം. മികച്ച രചനകള്‍ ഉള്‍പ്പെടുത്തി ”ഗാന്ധിസ്മൃതി” ഡിജിറ്റല്‍ മാഗസിന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പുറത്തിറക്കും. ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ് ‘ഗാന്ധി സ്മൃതി ‘ സംഘടിപ്പിക്കുന്നത്.