ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ കാല് തകര്‍ന്നു
കൂത്തുപറമ്ബ്: എലിപ്പറ്റച്ചിറയില്‍ ഫ്രിഡ്ജ് സര്‍വീസ് സെന്ററില്‍ ഇറക്കി വച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. കൂത്തുപറമ്ബ് സഹകരണാശുപത്രിക്ക് സമീപത്തെ സി.സി.ഒ.പി. മഹലില്‍ മൊയ്തു (49)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൊയ്തുവിന്റെ ഇടതുകാല് മുറിച്ചു നീക്കി. സമീപത്തെ മലഞ്ചരക്ക് കടയിലെ തൊഴിലാളിയാണ്.
ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെയാണ് സംഭവം. കണ്ണൂര്‍ റോഡിലെ വെസ്റ്റ് കൂള്‍ ഫ്രിഡ്ജ് സര്‍വീസ് സെന്ററില്‍ വച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുപത് മീറ്ററോളം ദൂരെ പോയി തെറിച്ച് വീഴുകയായിരുന്നു. ഇതിനിടെ സമീപത്തെ കടയില്‍ ഉണ്ടായിരുന്ന മൊയ്തുവിന്റെ കാലിന് സിലിണ്ടര്‍ കൊണ്ട് കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.