കേളകം ടൗണില്‍ വാഹനങ്ങള്‍ അനധികൃത പാർക്കിംഗ്: കുരുക്കഴിക്കാതെ പോലീസ്: അപകടങ്ങളും നിത്യസംഭവം

0 283

കേളകം: കേളകം ടൗണില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്  അപകടങ്ങൾ പെരുകുന്നതിനും, വാഹന ഗതാഗതത്തിന് തടസവുമാവുന്നു. ടൗണില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലമാണ് ഗതാഗത കുരുക്ക് നിത്യ സംഭവമായി മാറുന്നത്. വിളിപ്പാടകലെ കേളകം പോലീസ് സ്റ്റേഷനുണ്ടെങ്കിലും ടൗണിലെ ഗതാഗത കുരുക്കും, അനിയന്ത്രിത പാർക്കിംഗും തടയാൻ ഇടപെടാറുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേളകം ടൗണില്‍ ഗതാഗത പരിഷ്‌കരണം നടത്തിയിരുന്നെങ്കിലും ഇതൊന്നും തന്നെ പിന്നീട്പ്രാവര്‍ത്തികമായിരുന്നില്ല. ഇത്‌കൊണ്ട് തന്നെ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ടൗണിലെ റോഡരികില്‍ തോന്നിയത് പോലെ പാര്‍ക്ക് ചെയ്യുകയാണ് പതിവ്. പലരും മണിക്കൂറുകള്‍ കഴിഞ്ഞാണ് പാര്‍ക്ക് ചെയത വാഹനം ഇവിടെ നിന്നും മാറ്റുന്നത്. ഇതും വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഹൈസ്കൂൾ ജംഗ്ഷൻ ,കേളകം അടക്കാത്തോട് റോഡ് ,കേളകം വെള്ളൂന്നി റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായും ഗതാഗത കുരുക്ക് ഉണ്ടാവുന്നത്. അടക്കാകാത്തോട് ജംഗ്ഷനിൽ ഇന്നനലെയും വാഹനങ്ങൾ കൂട്ടിടിയിടിച്ച് അപകടമുണ്ടാടായി.ടൗലെ വഴിവാണിഭക്കാരുടെ ആധിക്യവും പ്രതിസന്ധിധിക്ക് കാരണമാണ്.കുരുക്കഴിക്കാൻ പോലീസ് ഇടപെടലാണ് പോംവഴി.