ഗൂഢാലോചന കേസിൽ കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഉത്തരവില്‍ പ്രത്യേകിച്ച് സന്തോഷമോ ദുഃഖമോയില്ല. പ്രധാന സാക്ഷിയെന്ന നിലയിൽ ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാം. കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല ജാമ്യം ലഭിക്കുന്നതിലൂടെ വാദമുഖങ്ങൾ ഇല്ലാതാകുന്നില്ല. പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന ഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കും. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് കോടതിയിൽ നടന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ലൈംഗിക പരാതി വ്യാജമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പരാതിക്കാരിയെ അറിയില്ലെന്നും മൊഴി കൊടുക്കാന്‍ അവര്‍ വന്നിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.