അമേരിക്കയുടേത് 6.2 ശതമാനവും. ഇന്ത്യയാകട്ടെ ജൂലൈ മുതൽ വളർച്ചയിലാകും.പ്രശസ്ത ആഗോളനിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സ് കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ നടത്തുന്ന പ്രവചനമാണിത്.
ലോകവളർച്ച 2020-ൽ മൂന്നുശതമാനം പ്രതീക്ഷിച്ചതാണ്. അത് 1.8 ശതമാനം ചുരുങ്ങലായി മാറുന്പോൾ ഇടിവ് 4.8 ശതമാനമാണ്. കഴിഞ്ഞവർഷം രണ്ടരശതമാനം വളർന്ന സ്ഥാനത്താണ് അമേരിക്ക 6.2 ശതമാനം ചുരുങ്ങുന്നത്.
ഇന്ത്യയുടെ 2020-21 ലെ വളർച്ച പ്രതീക്ഷ 3.3 ശതമാനത്തിൽനിന്ന് 1.6 ശതമാനമായി ഗോൾഡ്മാൻ സാക്സ് കുറച്ചു. മാർച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിൽ ഇന്ത്യയുടെ ജിഡിപി 1.4 ശതമാനം ചുരുങ്ങുമെന്ന് അവർ കണക്കാക്കുന്നു.
ഏപ്രിൽ-ജൂണിൽ 3.8 ശതമാനം ഇടിവാണ് ജിഡിപിയിൽ പ്രതീക്ഷിക്കുന്നത്. ജൂലൈ-സെപ്റ്റംബറിൽ രണ്ടുശതമാനം, ഒക്ടോബർ-ഡിസംബറിൽ 7.5 ശതമാനം, ജനുവരി-മാർച്ചിൽ 11 ശതമാനം എന്നിങ്ങനെ വളരുമെന്നും ഗോൾഡ്മാൻ സാക്സ് പ്രതീക്ഷിക്കുന്നു. ഏഷ്യ-പസഫിക്കിനുവേണ്ടിയുള്ള ചീഫ് ഇക്കണോമിസ്റ്റ് ആൻഡ്രു ടിൽട്ടണും പ്രാചി മിശ്രയും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.