ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മലബാർ ഭദ്രാസനാധിപനായി സെപ്തംബര്‍ 21ന് ചുമതലയേൽക്കും

0 412

കൽപ്പറ്റ: മലങ്കര യാക്കോബായ സുറിയാനി സഭക്ക് വേണ്ടി വാഴിക്കപ്പെട്ട ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ബുധനാഴ്ച മലബാർ ഭദ്രാസനാധിപനായി ചുമതലയേൽക്കും. സെപ്തംബർ 14 നാണ് ലബനോനിൽ മെത്രാഭിഷേകം നടന്നത്. മലബാർ ഭദ്രാസനത്തിലെ സിംഹാസന പള്ളികളുടെ ഉൾപ്പെടെയുള്ള മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷയാണ്
(സുന്ത്രോണിസോ ശുശ്രൂഷ ) സെപ്തംബര്‍ 21ന് ബുധനാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടക്കുന്നത്. മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും നിലവിലെ  ഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് ഉൾപ്പെടെ സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെയും വൈദിക ശ്രേഷ്ഠരുടെയും കാര്‍മ്മികത്വത്തിലാണ് ശുശ്രൂഷ നടക്കുക. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

Get real time updates directly on you device, subscribe now.