വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ മേഖല ജനറൽ ബോഡിയോഗം നടന്നു

0 1,107

 

പേരാവൂർ:-പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. മേഖല പ്രസിഡൻറ് പി.അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി എ.സുധാകരൻ, എന്നിവർ പങ്കെടുത്തു. യോഗത്തിൽ 2022 – 24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എസ്.ബഷീറിനേയും, ജനറൽ സെക്രട്ടറിയായി. മനോജ് താഴപ്പുരയേയും, ട്രഷറർ ആയി കെ.ടി. ടോമിയേയും തിരഞ്ഞെടുത്തു.

Get real time updates directly on you device, subscribe now.