ഹത്രാസ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക: മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി

0 1,046

ഹത്രാസ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക: മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി

കാക്കയങ്ങാട് : ഹത്രാസ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യവുമായി മുസ്ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് പ്രതിഷേധ സംഗമം നടത്തി .പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഒമ്പാന്‍ ഹംസയുടെ അദ്യക്ഷതയില്‍ മണ്ഡലം മുസ്ലിം ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ,എംകെ.മുഹമ്മദ് വിളക്കോട് ഉല്‍ഘാടനം ചെയ്തു ,കെ.പി.റംശാദ് ,മാഹിന്‍ മൗലവി ,പി.വി.സുഹൈല്‍,പി.കെ അബുബക്കര്‍ തുടങ്ങിയവർ സംസാരിച്ചു.