ജിയോ പോര്‍ട്ട്ഫോളിയോയിലെ വാര്‍ഷിക പ്ലാനിന്റെ വാലിഡിറ്റി കുറച്ചു. പുതുതായി ആരംഭിച്ച 2,121 രൂപയുടെ പ്ലാന്‍ വന്നതിന് ശേഷമാണ് വാര്‍ഷിക പ്ലാനായ 1,299 രൂപ പ്ലാനിന്റെതടക്കമുള്ള വാലിഡിറ്റി കുറച്ചത്.
പ്രീപെയ്ഡ് പ്ലാനുകളില്‍ പറയുന്ന ഒരു മാസമെന്നത് 28 ദിവസം മാത്രമാണെന്നും അതുകൊണട് തന്നെ 12 മാസത്തെ പ്ലാന്‍ എന്ന വാലിഡിറ്റി കാലയളവിലേക്ക് ലഭ്യമാക്കുന്ന പ്ലാനുകള്‍ കൃത്യം 336 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുകയെന്നും കമ്ബനി വ്യക്തമക്കി. 2,121 രൂപയുടെ പുതിയ പ്ലാന്‍ 12 മാസത്തെ പ്ലാനായിട്ടാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നിലവിലുള്ള 1,299 രൂപയുടെ പ്ലാനും ഇതേ വാലിഡിറ്റി നല്കുന്ന പ്ലാനാണ്. ഈ വാര്‍ഷിക പ്ലാനുകള്‍ 28 ദിവസം അടങ്ങുന്ന 12 മാസങ്ങളിലേക്ക് വാലിഡിറ്റി നല്‍കും.
1,299 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളില്‍ ജിയോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 24 ജിബി 4 ജി ഡാറ്റ, അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ വോയ്സ് കോളിംഗ്, മറ്റ് നെറ്റ്വര്‍ക്കിലേക്ക് വിളിക്കാന്‍ 12,000 മിനിറ്റ് സൌജന്യം, 3600 സൌജന്യ എസ്എംഎസ് എന്നിവ 336 ദിവസത്തേക്ക് ഈ പ്ലാന്‍ നല്കുന്നു.