കടിച്ച പട്ടിയെ പെണ്‍കുട്ടി കഴുത്തുഞെരിച്ചു കൊന്നു
നാദാപുരം (കോഴിക്കോട്): തെരുവുപട്ടിയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാര്‍ഥിനിക്കടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിനി പട്ടിയെ കഴുത്തുഞെരിച്ചു കൊന്നു.
ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. മന്നമ്ബത്ത് മുരളി (48), കുണ്ട്യാംവീട്ടില്‍ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാര്‍ഥിനി എന്നിവര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്.
വീടിനു സമീപത്തുവെച്ചാണ് പെണ്‍കുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു.