‘ജോലി തരാം’; മലയാളി ഡോക്ടറെ ഹോട്ടലിലെത്തിച്ച് നഴ്സ്, പീഡിപ്പിച്ച് ന​ഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അറസ്റ്റ്

0 1,149

കോഴിക്കോട്: ഡോക്ടറെ പീഡിപ്പിച്ച കേസിൽ നഴ്സ് കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നിഷാം ബാബുവി(24)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ മലയാളി ഡോക്ടറെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.  കോഴിക്കോട്ടുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന യുവതിയെയാണ് ഇയാൾ ജോലി വാ​ഗ്ദാനം നൽകി പീഡിപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബര്‍ 30നായിരുന്നു പരാതിക്കാസ്പദമായ സംഭവം. മൈസൂരുവിൽ യുവതി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സായിരുന്നു നിഷാം ബാബു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവതിയുമായി തിരിക്കുകയായിരുന്നു. യാത്രക്കിടെ കോഴിക്കോട് ഹോട്ടലിൽ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ ന​ഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് അഞ്ച് തവണയും പീഡിപ്പിച്ചു. ഹോട്ടലുകളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.