എനിക്കൊരു ഉമ്മ തരോ? രജനീകാന്തിനോട് നടി മീനയുടെ മകള്‍; വൈറലായി വീഡിയോ

0 601

ചെന്നൈ: തെന്നിന്ത്യന്‍‌ നായിക മീന സിനിമയില്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സ് എന്ന ഓണ്‍ലൈന്‍ ചാനല്‍‌ മീന@40 എന്ന പേരില്‍ മീനയെ ആദരിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ  ഇടയിൽ നടന്ന രസകരമായ സംഭവമാണ്  ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നടന്‍ രജനീകാന്ത് ആയിരുന്നു പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയത്. മീനക്കൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. മീനയുടെ മകളും ബാലതാരവുമായ നൈനികയും ഷോയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അങ്കിള്‍ എനിക്കൊരു ഉമ്മ തരുമോ എന്ന് നൈനിക ചോദിക്കുന്നുണ്ട്.  കേട്ടപാതി നൈനികയെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ച് ഉമ്മ വയ്ക്കുന്ന രജനിയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ഖുശ്ബു, ജീവ, ബോണി കപൂര്‍, ശങ്കര്‍, റോജ, പ്രഭുദേവ, സ്നേഹ, പ്രസന്ന, പൂര്‍ണിമ ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിയിൽ പങ്കെടുത്തിരുന്നു.