ഗോ ജീവ സുരക്ഷ പദ്ധതി; പനമരത്ത് നാളെ തുടങ്ങും

0 584

പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘ഗോ ജീവ സുരക്ഷ’ പദ്ധതിയുടെ (സഞ്ചരിക്കുന്ന മൃഗാശുപത്രി) ഭാഗമായി പനമരം ബ്ലോക്കിലെ കര്‍ഷകരുടെ വീട്ടുപടിക്കല്‍ രോഗ ബാധിതരായ മൃഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കും. നാളെ (മാര്‍ച്ച് 17) രാവിലെ 10 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 10 മുതല്‍ 5 വരെയാണ് സേവനം ലഭ്യമാകുക. ഓരോ ആഴ്ചയും ബ്ലോക്കിലെ ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മാര്‍ച്ച് 25 വരെ പനമരം ഗ്രാമപഞ്ചായത്തില്‍ സേവനം ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേനയും നേരിട്ടും ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 9074583866.