ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംങ് ബൂത്തിലേക്ക്

0 379

ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംങ് ബൂത്തിലേക്ക്

 

ബിജെപിയ്ക്കും കോൺഗ്രസിനും നിർണ്ണായകമായ ഗോവ,ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകൾ ഇന്ന്. ഗോവയിലെ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും ജനങ്ങൾ ഇന്ന് വിധിയെഴുതും. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും വിലക്കയറ്റം,തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളുയർത്തിയാണ് കോൺഗ്രസ് പ്രചരണത്തെ നേരിട്ടത്. ഗോവയിൽ ആംആദ്മി പാർട്ടി നിർണ്ണായക സ്വാധീനമാണ്.

ഗോവ പോളിംങ് ബൂത്തിൽ എത്തുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് സൂചനകൾ. ഇരുപാർട്ടികളും തമ്മിൽ വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം ഉണ്ടാകാനുള്ള സാധ്യതയാണുള്ളതെന്നാണ് സർവ്വെകൾ സൂചിപ്പിക്കുന്നത്.ആര് അധികാരത്തിൽ വന്നാലും നാലോ അഞ്ചോ എണ്ണത്തിന്റെ വ്യത്യാസത്തിലാകുമെന്നാണ് വിലയിരുത്തിൽ. അതേ സമയം തൃണമൂൽ കോൺഗ്രസ്സിന്റെയും ആംആദ്മി പാർട്ടിയുടെയും വോട്ടുകൾ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധിയെന്ന് രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തുന്നു.ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങൾ പോളിങ് ജനവിധി തേടുമ്പോൾ ബിജെപിക്കും കോൺഗ്രസിനുമിത് ജീവൻ മരണ പോരാട്ടം തന്നെയാണ്.

ഭരണത്തുടർച്ചയും മുഖ്യമന്ത്രിമാർ ജയിക്കുന്ന പതിവും ഇതുവരെ സംസ്ഥാനത്തുണ്ടായിട്ടില്ല എന്നുള്ളതാണ് ഉത്തരാഖണ്ഡിന്റെ പ്രത്യേകത. 2017 ൽ 57 സീറ്റ് നേടി അധികാരത്തിലേറിയ ബിജെപി ഭരണതുടർച്ച തന്നെയാണ് ലക്ഷ്യമിടുന്നത്. ആംആദ്മി അടക്കമുള്ള ചെറുപാർട്ടികൾ ഉത്തരാഖണ്ഡിൽ സ്വാധീനമുണ്ടെന്ന് തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.ഒറ്റനോട്ടത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്.