കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 735 ഗ്രാം സ്വർണം പിടികൂടി

0 236

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 735 ഗ്രാം സ്വർണം പിടികൂടി കസ്റ്റംസ് സംഘം. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ കാസർഗോഡ് പടന്ന സ്വദേശി അബ്ദുൾ റസാക്കിൽ നിന്നാന്ന് 37,96,275 രൂപയുടെ സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അസിസ്റ്റൻറ് കമ്മീഷണർ ടി എം മുഹമ്മദ് ഫയിസ്, സൂപ്രണ്ട്മാരായ കെ പ്രകാശൻ, ശ്രീവിദ്യ സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Get real time updates directly on you device, subscribe now.