തോൽപ്പെട്ടി ചെക്ക് പോസ്റ്റിലൂടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ പിടികൂടി

0 398

തോൽപ്പെട്ടി ചെക്ക് പോസ്റ്റിലൂടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ പിടികൂടി

 

തോൽപ്പെട്ടി ചെക്ക് പോസ്റ്റിലൂടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഒന്നരക്കോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി.മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന കര്‍ണാടക ആര്‍ടിസി ബസിലെ യാത്രക്കാരനായ തൃശ്ശൂര്‍ നമ്പൂകുളം അനു ലാല്‍ (30) എന്നയാളില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്. അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. തുടര്‍നടപടികള്‍ക്കായി പ്രതിയേയും തൊണ്ടിമുതലും ജിഎസ്ടി വകുപ്പിന് കൈമാറി. പ്രിവന്റീവ് ഓഫീസര്‍മാരായ കെ പി ലത്തീഫ്, സജീവന്‍ തരിപ്പ, സിഇഒ മാരായ വി രഘു, ശ്രീധരന്‍ കെ , വിജേഷ് കുമാര്‍ പി, ഹാഷിം, ദിനീഷ് എംഎസ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.