അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ( Gold rate today Kerala Gold price rises). ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്. ഒരു പവന് 44,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
ഇന്നലെ സ്വര്‍ണം ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഔദ്യോഗിക വില 5,480 രൂപയിലേക്കെത്തിയിരുന്നു. പവന് 480 രൂപ കൂടി ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 43,840 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നിരുന്നത്.