ഇന്നും സ്വർണവിലയിൽ വർധന

0 361

ഇന്നും സ്വർണവിലയിൽ വർധന

 

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. പവന് 240 രൂപകൂടി 37,800 രൂപയായി. ഇതോടെ ഗ്രാമിന് 4725 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

ഇന്നലെ പവന് 360 രൂപ കൂടി 37,560 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും വില വർധിക്കുന്നത്. സ്പോട്ട് ഗോൾഡ് വിലയിൽ ഇന്ന് 35 ഡോളറാണ് വർധിക്കുന്നത്.

ഇതോടെ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1,930.33 ഡോളറാണ് ഉയർന്നത്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ കാരണമായത്