സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്: ഗ്രാമിന് 30 രൂപ കുറഞ്ഞു

241

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇപ്പോൾ 4600 രൂപയാണ് വില. ഒരു പവന് 36800 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു, 3800 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.

ഇന്നലെ ഗ്രാമിന് 4580 രൂപയായിരുന്നു 22 കാരറ്റ് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണവില ഇന്നലെ 36640 രൂപയായിരുന്നു. എന്നാൽ സ്വർണ വില രാജ്യത്ത് എല്ലായിടത്തും ഒന്ന് തന്നെയായിരിക്കണമെന്ന് ഇന്നലെ മലബാർ ഗോൾഡ് ചെയർമാൻ ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു സ്വർണവില എന്ന നിലയിൽ സ്വർണവിലയിൽ ഏകീകരണം ഉണ്ടാകണമെന്നാണ് ആവശ്യം