സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ കുറഞ്ഞു നിന്ന സ്വർണവിലയാണ് വ്യാഴാഴ്ച കൂടിയത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു ഗ്രാമിന് 5,480 രൂപയിലും പവന് 43,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞു ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മാർച്ച് 18, 19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 44,240 രൂപയാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.