സ്വര്‍ണവില പവന് വീണ്ടും റെക്കോഡ് നിലവാരമായ 35,120 രൂപയിലെത്തി. ജൂണ്‍ 11ന് ഈ വിലരേഖപ്പെടുത്തിയശേഷം 34,880 രൂപവരെ കുറഞ്ഞിരുന്നു.
പിന്നീട് 35,000 രൂപയിലേയ്ക്ക് ഉയരുകയും ചെയ്തു. 4390 രൂപയാണ് ബുധനാഴ്ച ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ വിലവര്‍ധിച്ചിട്ടില്ല. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,727.22 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ ദിവസം വിലകൂടിയെങ്കിലും ദേശീയ വിപണിയില്‍ ഇന്ന് വിലകുറയുന്ന പ്രവണതയാണ്. എംസിഎക്സില്‍ ഓഗസ്റ്റ് ഗോള്‍ഡ് ഫ്യൂച്വേഴ്സ് 10 ഗ്രാമിന് 47,345 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 0.5ശതമാനമാണ് വിലയില്‍ കുറവുണ്ടായത്. കഴിഞ്ഞ ദിവസമാകട്ടെ 600 രൂപ വര്‍ധിച്ചിരുന്നു.