സ്വര്‍ണ വില റെക്കോഡ് നിലവാരമായ 32,800ല്‍; ഇടപാട് നടത്താനാകാതെ നിക്ഷേപകര്‍

0 154

കൊച്ചി: കോവിഡ് ലോക്ഡൗണിനിടയിലും സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് കുറിച്ചു.

പവന് വില 800 രൂപ വര്‍ധിച്ച്‌ 32,800 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വര്‍ധിച്ച്‌ 4,100 രൂപയായി. മാര്‍ച്ച്‌ ആറിലെ 32,320 എന്ന റെക്കോഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്.ലോക്ഡൗണ്‍ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല.