സ്വർണക്കടത്ത് കേസ്; പൊലീസിന് തിരിച്ചടി; അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി

0 177

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വസൈറി ബോർഡിന്‍റേതാണ് നടപടി.  2017 ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഎം പ്രവർത്തകനായിരിക്കെ ആണെന്നും കാണിച്ച് അർജുൻ നല്‍കിയ  അപ്പീൽ പരിഗണിച്ചാണ് നടപടി. 2017 ന് ശേഷം  അർജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

Get real time updates directly on you device, subscribe now.