പൊന്നിന് പുതിയ ഉയരം: പവന് ₹30,680

0 92

പൊന്നിന് പുതിയ ഉയരം: പവന് ₹30,680 കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പവന് ഇന്നലെ 280 രൂപ വര്‍ദ്ധിച്ച്‌ പുതിയ ഉയരമായ 30,680 രൂപയിലെത്തി. 35 രൂപ ഉയര്‍ന്ന് 3,835 രൂപയാണ് ഗ്രാം വില. ഈമാസം ഇതുവരെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കൂടി. 2020ല്‍ ഇതുവരെ പവന് 1,680 രൂപയും ഗ്രാമിന് 200 രൂപയുമാണ് കൂടിയത്. ആഗോളതലത്തില്‍ ആശങ്ക വിതയ്ക്കുന്ന കൊറോണ വൈറസാണ് സ്വര്‍ണവില കുതിപ്പിന്റെ മുഖ്യകാരണം. ചൈനീസ് സമ്ബദ്‌വ്യവസ്ഥയെ കൊറോണ നിശ്‌ചലമാക്കിയത്, ആഗോളതലത്തില്‍ ഓഹരി – കടപ്പത്ര വിപണികളെ തളര്‍ത്തുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നതാണ് വിലക്കുതിപ്പുണ്ടാക്കുന്നത്. $1600 കഴിഞ്ഞവാരം ഔണ്‍സിന് 1,570 ഡോളര്‍ വിലയുണ്ടായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്നലെ 1,608 ഡോളര്‍ വരെ ഉയര്‍ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യത.

Get real time updates directly on you device, subscribe now.