ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി

0 264

ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി

ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോണ്‍ഭദ്ര ജില്ലയില്‍ വമ്ബന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്.

സര്‍വേ പൂര്‍ത്തിയായ ശേഷം ഖനനത്തിനായി ഈ നിക്ഷേപങ്ങള്‍ പാട്ടത്തിന് കൊടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സോണ്‍പഹാദി, ഹാര്‍ഡി എന്നീ രണ്ട് സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. സോണ്‍പഹാദിയില്‍ 2700 ദശലക്ഷം ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണക്കാക്കുന്നു.

ഹാര്‍ഡിയില്‍ 650 ദശലക്ഷം ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ജില്ലാ മൈനിങ് ഓഫീസര്‍ കെ.കെ റായ് എ.എന്‍.ഐയോട് പറഞ്ഞു. ഇ-ടെന്‍ഡറിങിലൂടെ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നതിനായി പ്രത്യേക ടീമിനെ ചുമതലയേല്‍പ്പിക്കാനാണ് ആലോചിക്കുന്നത്.

Get real time updates directly on you device, subscribe now.