കൊച്ചി: സ്വര്‍ണ വില റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. പവന് ഇന്ന് 240 രൂപ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 31,120 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 3,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയാണ് വര്‍ധിച്ചത്.