കണ്ണൂർ വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി.
ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വഴി എത്തിയ യാത്രക്കാരനിൽ നിന്നാണ് 29 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണം പിടികൂടിയത്. കണ്ണൂർ, പെരിങ്ങത്തൂർ സ്വദേശി ഷമീം പുതിയോട്ടിലിനെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇൻറലിജൻസ് യൂണിറ്റ് വലയിലാക്കിയത്.
692 ഗ്രാം സ്വർണമാണ് ഇയാൾ അനധികൃതമായി കടത്താൻ ശ്രമിക്കുന്നതായി കണ്ടെത്തിയത്. സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചിരുന്നത്.
Get real time updates directly on you device, subscribe now.