ചൈനയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത! കൊറോണ കാരണം അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു

ചൈനയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത! കൊറോണ കാരണം അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു

0 264

ചൈനയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത! കൊറോണ കാരണം അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു

 

വുഹാന്‍: കൊവിഡ് 19 വൈറസിന്റെ ഭീകരത ഏറ്റവും ആദ്യം പ്രകടമായ ചൈന സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു എന്ന ആശ്വാസകരമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. വൈറസ് ബാധ കാരണം ചൈനയില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നിരിക്കുന്നു. ഇത് തന്നെയാണ് ചൈന തിരിച്ചു വരുന്നു എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ഒന്നാമത്തെ അടയാളം.

സര്‍ക്കാരും ലോകാരോഗ്യ സംഘടനയും ചേര്‍ന്നു നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 18 വയസിനു താഴെയുള്ളവരില്‍ വളരെ കുറവായാണ് രോഗം കണ്ടെത്തിയത്. വെറും 2.4 ശതമാനം മാത്രം. ഇതില്‍ ഗുരുതരാവസ്ഥയിലായത് .2ശതമാനം പേര്‍ മാത്രമാണ്. മാത്രമല്ല രോഗബാധ വ്യാപിച്ചു തുടങ്ങിയ കാലയളവ് ചൈനീസ് പുതുവര്‍ഷ അവധികളുടേതായിരുന്നു.
ആ സമയത്ത് ഭൂരിഭാഗം സ്‌കൂളുകള്‍ക്കും അവധി ആരംഭിച്ചിരുന്നു. ബാക്കിയുള്ളവ ജനുവരി മൂന്നാം ആഴ്ചയോടെ അടച്ചിടുകയുമായിരുന്നു. അത് കൊണ്ട് തന്നെ കൊറോണ വൈറസിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടത് ചൈനീസ് പാഠ്യപദ്ധതിയെയും സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
[9:20 AM, 3/17/2020] +91 97457 83110: ത​ല​ശേ​രി​യി​ല്‍ പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും