ഗൂഗിള്‍ മാപ്‌സില്‍ ഇനി വഴിപറഞ്ഞുതരുന്നത് അമിതാഭ് ബച്ചന്‍

0 558

ഗൂഗിള്‍ മാപ്‌സില്‍ ഇനി വഴിപറഞ്ഞുതരുന്നത് അമിതാഭ് ബച്ചന്‍

ഗൂഗിള്‍ മാപ്‌സ് വോയിസ് നാവിഗേഷന്‍ ഇനി പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തില്‍ കേള്‍ക്കാം. നാവിഗേഷന് ശബ്ദം നല്‍കാന്‍ ഗൂഗിള്‍ ബച്ചനെ സമിപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഗൂഗിള്‍ ബച്ചന് വന്‍ പ്രതിഫലം ഓഫര്‍ ചെയ്തതായി മിഡ് ഡേ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ ബച്ചനോ, ഗൂഗിള്‍ കേന്ദ്രങ്ങളോ പ്രതികരിച്ചിട്ടില്ല.

ഗൂഗിളുമായി ബച്ചന്‍ ചര്‍ച്ചകള്‍ നടത്തിവരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 77 കാരനായ താരം ഓഫര്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്തു നല്‍കുമെന്നാണ് വിവരം.