കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ്, സമ്പുഷ്ട കേരളം പദ്ധതി :കണ്ണൂർ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മുരിങ്ങ തൈ നട്ടുകൊണ്ട് നടപ്പിലാക്കുന്നു.

0 1,153

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതി :കണ്ണൂർ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ മുരിങ്ങ തൈ നട്ടുകൊണ്ട് നടപ്പിലാക്കുന്നു.

Icds സെൽ കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും ജൂൺ5 പരിസ്ഥിതി ദിനത്തിൽ മുരിങ്ങ തൈ നട്ടുകൊണ്ട് നടപ്പിലാക്കുന്നു.

ധാരാളം ഫൈബറും വിറ്റാമിനുകളും ധാതുലവണങ്ങളും പല തരത്തിലുള്ള ആന്റി ഓക്സിഡന്റുകളും എല്ലാം അടങ്ങിയ സൂപ്പർ ഭക്ഷണങ്ങളിൽ തരംതിരിക്കപ്പെടുന്ന മുരിങ്ങ വളരെ സുലഭമായി കേരളത്തിൽ ലഭ്യമാണ്. എന്നാൽ ഇവയാണ് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതും.

ജനങ്ങളിൽ മുരിങ്ങയുടെ ഗുണഫലങ്ങളെ കുറിച്ച് അവബോധം വളർത്തുക കൂടുതൽ പേരെ മുരിങ്ങ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുക കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ദേശീയ പോഷകാഹാര ദൗത്യം കണ്ണൂരും ജില്ലാതല ഐസിഡിഎസ് സെൽ കണ്ണൂരും സംയുക്തമായി മുറ്റത്തെ മുരിങ്ങ എന്ന നൂതനമായ ഈ പദ്ധതി ആവിഷ്കരിച്ചതു.

ഇതിൻറെ ഭാഗമായി ഒന്നാം ഘട്ടത്തിൽ ജില്ലയിലെ 2504 അംഗൻവാടികളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ ജനപ്രതിനിധികൾ, ALMSC അംഗങ്ങൾ, നാട്ടിലെ പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടുകയുംമുരിങ്ങ തൈ നടുകയും ചെയ്തു .

മുരിങ്ങയുടെ ഗുണങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകുന്നു. ഈ പ്രവർത്തനത്തിലൂടെ സമ്പുഷ്ടമായ ഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുന്നതിനും കൃഷിയിലെ സ്വയംപര്യാതപ്തത കൈവരിക്കാനും ലക്ഷ്യമിടുന്നു.