മാനന്തവാടി നഗരത്തിലെ രണ്ട് റോഡുകൾക്കായി 2 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

0 308

മാനന്തവാടി: മാനന്തവാടി നഗരത്തിലെ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് വരെ ഉള്ള റോഡ് നവീകരണത്തിന് ഒന്നര കോടി രൂപയും പാണ്ടിക്കടവ് പാലം മുതല്‍ സപ്ലൈകോ ജംഗ്ഷന്‍ വരെ ഉള്ള റോഡിന് 50 ലക്ഷം രൂപയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

മാനന്തവാടി നഗരത്തിലെ മറ്റെല്ലാ റോഡുകളും വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട് ഉന്നത നിലവാരത്തിലേക്ക് മാറുന്ന ഘട്ടത്തില്‍ ഒഴിഞ്ഞു പോയ ഭാഗങ്ങള്‍ കൂടി ഉന്നത നിലവാരത്തിലാക്കുന്നതിനായി ഒ.ആര്‍. കേളു എം.എല്‍. എ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. ഈ റോഡ് പ്രവൃത്തികള്‍ കൂടി യാഥാര്‍ത്യമാകുന്നതോടെ മാനന്തവാടി നഗര പ്രദേശം സമ്പൂര്‍ണ്ണമായും ആധുനിക രീതിയിലുള്ള റോഡുകള്‍ കൊണ്ട് ഗതാഗത സജ്ജമാകുമെന്ന് ഒ ആര്‍. കേളു എം എല്‍ എ അറിയിച്ചു.