സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാരിന് എല്ലാ കേസിലും ഒരേ നിലപാടാണുള്ളതെന്നും നീതിക്ക് നിരക്കാത്തത് സര്‍ക്കാര്‍ ചെയ്യില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാണ്. വിസ്മയ കേസ് വിധി ഇക്കാര്യം ഉറപ്പിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് താന്‍ മുതിരുന്നില്ലെന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നടന് ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുള്‍പ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതിജീവിത പരാതിയില്‍ പറയുന്നു. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്.കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്കാന് നീക്കം നടക്കുന്നു.