സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു?; ഒരുവിഭാഗത്തില്‍ നിന്ന് എന്നും ശമ്പളം പിടിക്കാന്‍ സാധിക്കില്ല, മന്ത്രിസഭ തീരുമാനിക്കുമെന്ന് തോമസ് ഐസക്

0 880

സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു?; ഒരുവിഭാഗത്തില്‍ നിന്ന് എന്നും ശമ്പളം പിടിക്കാന്‍ സാധിക്കില്ല, മന്ത്രിസഭ തീരുമാനിക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയേക്കും എന്ന സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്. ഒരുവിഭാഗത്തില്‍ നിന്ന് എന്നും ശമ്പളം പിടിക്കാനാവില്ല. ചിലര്‍ തുക നല്‍കാതെ മിടുക്കന്‍മാരാകും. എന്താണ് വേണ്ടതെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സാലറി ചലഞ്ചിനെപ്പറ്റിയുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന് ഒരു വിഭാഗം സംഘടനകളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ വളരെ പ്രതികൂലമാണ്. പ്രതിപക്ഷത്തിന്റെയും പ്രതികരണം അങ്ങനെയാണ്. സര്‍ക്കാരിന് അടിച്ചേല്‍പ്പിക്കാന്‍ താതപര്യമില്ല. പ്രതിപക്ഷം നിരന്തരമായി സമ്മതിക്കില്ല എന്നു പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ലക്ഷ്യം വേറെയാണെന്നും മന്ത്രി പറഞ്ഞു.