ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‍ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു! ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ചരിത്രം പരിശോധിച്ചാൽ മുസ്‌ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടയില്‍ നടക്കുന്ന വിവാദങ്ങളിലായിരുന്നു ഗവർണറുടെ പ്രതികരണം. ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‍ലിം സ്ത്രീകൾ ഹിജാബിന് എതിരായിരുന്നെന്നായിരുന്നു. സൗന്ദര്യം മറച്ച് വെക്കില്ലെന്ന് ഒന്നാം തലമുറയിലെ സ്ത്രീകൾ പറഞ്ഞിട്ടുണ്ട്. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം.. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.