അസാധാരണ നീക്കവുമായി ഗവർണർ: നാളെ വാർത്താസമ്മേളനം വിളിച്ചു

0 1,097

തിരുവനന്തപുരം: നാളെ രാവിലെ 11.45ക്ക് വാർത്താ സമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.രാജ്ഭവനിലാണ് സമ്മേളനം. രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്ന് രാജ്ഭവൻ അറിയിച്ചു.

കണ്ണൂർ സർവകലാശാലയിലെ ചരിത്ര കൗൺസിലിൽ വെച്ച് തനിക്കെതിരെ നടന്ന വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശമാണെന്നതുൾപ്പടെ ഗുരുതര ആരോപണങ്ങളാണ് നേരത്തേ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ടെന്നും അത് നാളെ പുറത്തുവിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2019ലെ ചരിത്ര കോൺഗ്രസിൽ വെച്ച്‌ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഗവർണറുടെ ആരോപണം.

 

Get real time updates directly on you device, subscribe now.