മധു കൊല്ലപ്പെട്ട കേസിൽ സർക്കാരിന് ഗുരുതര വീഴ്ച; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് ഒന്നര വർഷത്തിന് ശേഷം
മധു കൊല്ലപ്പെട്ട കേസിൽ സർക്കാരിന് ഗുരുതര വീഴ്ച; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് ഒന്നര വർഷത്തിന് ശേഷം
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ തുടക്കം മുതൽ സർക്കാറിന് വീഴ്ച്ച. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി രണ്ടുമാസം മുമ്പ് വി.ടി രഘുനാഥ് കത്ത് നൽകിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല.
2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടം മധുവിനെ തല്ലികൊന്നത്. മാധ്യമങ്ങളിൽ വലിയ ചർച്ചയായെങ്കിലും കേസിന്റെ നിയമ നടപടികളിൽ സർക്കാർ കാര്യമായി ശ്രദ്ധിച്ചില്ല. മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതിയിലാണ് കേസ് നടക്കുന്നത്. ഇവിടെ ഒരു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലും സർക്കാർ തയ്യറായില്ല. നൂറുകണക്കിന് കേസുകൾ വാദിക്കുന്ന മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടർ തന്നെ മധു വധക്കേസും വാദിക്കട്ടെ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.