മണത്തണ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു.

0 471

മണത്തണ: സ്കൂളിലെ 1, 2 ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബേബി സോജ ശില്പശാല ഉദ്ഘാടനം ചെയ്തു. പി ടി എ മെമ്പർ കെ ജി പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി ആർ സി കോർഡിനേറ്റർ എം കെ അഞ്ജലി പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി ഷജോദ്, എസ് ആർ ജി കൺവീനർ പി ജെ ജോസ് കുട്ടി, സജ്ന, മേഴ്സി ലേനാർഡ്, ഷക്കീല ബീവി എന്നിവർ സംസാരിച്ചു