നിയമസഭയെ ഗവർണറും സർക്കാറും അവഹേളിക്കുകയാണ്, നടക്കുന്നത് ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ: വി.ഡി സതീശന്‍
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിൻ്റെ ഏജൻ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സർക്കാരുമായി ഗവർണർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ടുനിൽക്കുകയാണെന്നും സതീശൻ പറഞ്ഞു. നിയമസഭയെ ഗവർണറും സർക്കാറും അവഹേളിക്കുകയാണ്. ഇരുകൂട്ടരും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ് നടക്കുന്നത്. ഒത്തുതീർപ്പിന് ഇടയിലുള്ള ചില നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.