ഹൈടെക്കായി തരിയോട് ഗവ എല്‍ പി സ്കൂള്‍
കാവുംമന്ദം: പഠന മുറികളില്‍ അത്യാധുനിക പഠന സൗകര്യങ്ങള്‍ ഒരുക്കി തരിയോട് ജി എല്‍ പി സ്കൂള്‍ ഹൈടെക് വിദ്യാലയമായി. ഡിജിറ്റല്‍ ക്ലാസ് മുറികളുടെയും ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന ലാപ്ടോപ്പുകളുടെ വിതരണവും അഡ്വ ടി സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയ കളിത്തട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു.
വിവിധ പദ്ധതികളുടെ ഭാഗമായി ലഭിച്ച കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ മികച്ച ശബ്ദ സംവിധാനങ്ങള്‍ അടക്കമാണ് ശാസ്ത്രീയമായി ക്ലാസ് മുറികളില്‍ ഒരുക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, രാധ പുലിക്കോട്, മെമ്പര്‍മാരായ ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേഡ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ കെ ഷിബു, പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, എം പി ടി എ പ്രസിഡന്‍റ് ലീന ബാബു, വൈസ് പ്രസിഡന്‍റ് രാധിക ശ്രീരാഗ്, സി സി ഷാലി, എം പി കെ ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി കെ റോസിലി സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് സി പി ശശികുമാര്‍ നന്ദിയും പറഞ്ഞു..